Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alpha Palliative Care

Pathanamthitta

ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ വാ​ക്ക​ത്ത​ണ്‍ തി​രു​വ​ല്ല​യി​ല്‍

തി​രു​വ​ല്ല: ലോ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റും സ്റ്റു​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് പാ​ലി​യേ​റ്റീ​വ് കെ​യ​റും തി​രു​വ​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കം​പാ​ഷ​ണേ​റ്റ് യൂ​ത്ത് വാ​ക്ക​ത്ത​ണ്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ ജീ​ന ആ​ന്‍ ഫി​ലി​പ്പ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

17 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നാ​യി 1100 വി​ദ്യാ​ര്‍​ഥി​ക​ള്‍ വാ​ക്ക​ത്ത​ണി​ല്‍ പ​ങ്കെ​ടു​ത്തു. സം​സ്ഥാ​നം മു​ഴു​വ​ന്‍ മെ​ച്ച​പ്പെ​ട്ട പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സം​വി​ധാ​ന​വും അ​തി​നെ പി​ന്തു​ണ​യ്ക്കാ​ന്‍ കാ​രു​ണ്യ യു​വ​സ​മൂ​ഹ​ത്തെ സൃ​ഷ്‌​ടി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ കാ​സ​ര്‍​ഗോ​ഡ് വ​രെ ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ക്ക​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ഓ​പ്പ​ണ്‍ സ്റ്റേ​ജി​ല്‍ ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ആ​ല്‍​ഫ ഗ​വേ​ണിം​ഗ് കൗ​ണ്‍​സി​ല്‍ അം​ഗം ച​ന്ദ്ര​മോ​ഹ​ന്‍ നാ​യ​ര്‍, ആ​ല്‍​ഫ ക​മ്യൂ​ണി​റ്റി ഡ​യ​റ​ക്‌​ട​ര്‍ സു​രേ​ഷ് ശ്രീ​ധ​ര​ന്‍, വി​ഷ​ന്‍ 2030 സ്റ്റേ​റ്റ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ അം​ജി​ത്ത്കു​മാ​ര്‍, ആ​ല്‍​ഫ തി​രു​വ​ല്ല സെ​ന്‍റ​ര്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. പ്ര​കാ​ശ്, ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ര്‍ എ​ബി​ന്‍ മാ​ത്യു സാം ​എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തി​രു​വ​ല്ല എ​സ്‌​സി​എ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഷീ​ന ഷി​ബു ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

Latest News

Corehub Up